കോട്ട: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബിജെപിക്കുള്ളില്‍ നിന്നും തന്നെ ഉയരുന്ന പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ജ്വാലാവറില്‍ തന്നെയാണ് ഇത്തരത്തില്‍ പ്രതിഷേധസ്വരം ഉയരുന്നത്.
ക്വറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കാണിച്ചാണ് ഒരു സംഘം ബീജെപി പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ജ്വാലാവാറിലെ സാമൂഹിക പ്രവര്‍ത്തകനും ബിജെപിയുടെ സജീവ പ്രവര്‍ത്തകനുമായ പ്രമോദ് ശര്‍മ്മ നയിച്ച് ബൈക്ക് റാലിയില്‍ 'വസുന്ധര, ഗോ ബാക്ക്' എന്നും ജ്വലവാര്‍ വിട്ട് പോകുക എന്നും എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി മണ്ഡലത്തില്‍ നടക്കുന്ന അഴിമതിയിലും വികസന മുരടിപ്പിലും മനം മടുത്താണ് പ്രക്ഷോഭത്തിന് ഇറങ്ങുന്നതെന്ന് 20 വര്‍ഷത്തോളമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമോദ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് സമാനമായി വസുന്ധര ക്വിറ്റ് ജ്വലാവാര്‍ പ്രക്ഷോഭം നടത്തുമെന്നും പ്രമോദ് വ്യക്തമാക്കി.
അഞ്ചു വട്ടമാണ് രാജെ ഈ മണ്ഡലത്തില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ രണ്ടു വട്ടവും മുഖ്യമന്ത്രിയായിട്ടുണ്ട്. എന്നിട്ടും ഈ മണ്ഡലത്തിലെ സാധാരണക്കാരന് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. ബിജെപിയേയും അവര്‍ ഇല്ലാതാക്കിയെന്നും ആരോപണമുയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തകരെ ചവിട്ടിത്താഴ്ത്തുകയും പകരം നിക്ഷിപ്ത താത്പര്യക്കാരെ കുത്തി നിറയ്ക്കുകയും ചെയ്തുവെന്നും ബിജെപി പ്രവര്‍ത്തകന്‍ ആരോപിച്ചു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 180 സീറ്റിലും വിജയിക്കുമെന്ന് പറയുമ്പോഴാണ് വസുന്ധരയ്‌ക്കെതിരെ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
from mangalam.com https://ift.tt/2B4QirY
via IFTTT
No comments:
Post a Comment