ലണ്ടന്‍: ഇന്ത്യന്‍ വംശജനായ വിഖ്യാത സാഹിത്യകാരനും നോബേല്‍ സമ്മാന ജേതാവുമായ വി.എസ്. നയ്പാള്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബന്ധുക്കളാണ് നയ്പാളിന്റെ മരണവിവരം പുറത്തുവിട്ടത്. എന്നാല്‍ മരണകാരണം വ്യക്തമല്ല.
2001ലായിരുന്നു നയ്പാളിന് നോബേല്‍ പുരസ്‌കാരം ലഭിച്ചത്. 1971ല്‍ ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്ന നോവല്‍ നെയ്‌പോള്‍ക്ക് ബുക്കര്‍ പ്രൈസ് നേടിക്കൊടുത്തിരുന്നു.
1932ല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ട്രിനിഡാഡില്‍ ഇന്ത്യന്‍ എന്‍ജിനിയറുടെ മകനായിട്ടായിരുന്നു വിദിദര്‍ സരാജ്പ്രസാദ് നെയ്‌പോള്‍ എന്ന് വി.എസ്. നെയ്പാളിന്റെ ജനനം. 1950ല്‍ സ്‌കോളര്‍ഷിപ്പോഠ് കൂടി ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കുവാന് അവസരം ലഭിച്ചതോടെ അദ്ദേഹം തന്റെ തട്ടകം ലണ്ടനിലേക്ക് മാറ്റുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ഇന്ത്യന്‍ വേരുകളുള്ളത്.
മുപ്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൂന്നാം ലോക സംസ്‌കാരം, കൊളോണിയലിസം, മതം എന്നിവയെ ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മിക്ക കൃതികളും. സഞ്ചാരസാഹിത്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുള്ള അദ്ദേഹം ഇന്ത്യയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്.
from mangalam.com https://ift.tt/2P2HAxh
via IFTTT
No comments:
Post a Comment