'ഇടയനൊപ്പം ഒരു ദിവസം' കന്യാസ്ത്രീകള്‍ക്കായി എല്ലാമാസവും പ്രത്യേക പ്രാര്‍ത്ഥന, രാത്രിയിലും ഓരോരുത്തരെ പ്രത്യേകം മുറിയിലേക്ക് വിളിപ്പിക്കും; ജലന്തര്‍ ബിഷപ്പിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

'ഇടയനൊപ്പം ഒരു ദിവസം' കന്യാസ്ത്രീകള്‍ക്കായി എല്ലാമാസവും പ്രത്യേക പ്രാര്‍ത്ഥന, രാത്രിയിലും ഓരോരുത്തരെ പ്രത്യേകം മുറിയിലേക്ക് വിളിപ്പിക്കും; ജലന്തര്‍ ബിഷപ്പിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്ത്. ജലന്ധര്‍ രൂപതയിലെ മിഷനറീസ് ഓഫ് ജിസസിന്റെ കേന്ദ്രത്തില്‍ മാസത്തിലൊരിക്കല്‍ 'ഇടയനൊപ്പം ഒരു ദിവസം' എന്ന പേരില്‍ പ്രത്യേക പ്രാര്‍ത്ഥന ബിഷപ്പിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. കന്യാസ്ത്രീകള്‍ക്ക് വേണ്ടിയാണ് ബിഷപ്പ് പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം ബിഷപ്പ് കന്യാസ്ത്രീകളെ ഓരോരുത്തരെയും പല സമയങ്ങളില്‍ മുറിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ ഇടയനൊപ്പം ഒരു ദിവസം എന്ന പ്രത്യേക പ്രാര്‍ത്ഥന പരിപാടി നിര്‍ത്തുകയായിരുന്നു.

രാത്രി സമയങ്ങളില്‍ പോലും കന്യാസ്ത്രീകളെ ബിഷപ്പ് മുറിയിലേ്ക്ക് വിളിപ്പിച്ചിരുന്നുവെന്നും മോശം അനുഭവം ഉണ്ടായതുമായി ഇവര്‍ പരാതിപ്പെട്ടിരുന്നുവെന്ന് നാല് വൈദികര്‍ മൊഴി നല്‍കിയാതായാണ് വിവരം.

ഇതിനിടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. പോലീസ് നല്‍കിയ ചോദ്യാവലിയില്‍ ബിഷപ്പ് രേഖാമൂലം നല്‍കിയ മറുപടിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. 50 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയാണ് അന്വേഷണസംഘം ബിഷപ്പിന് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവെടുപ്പ് ഇന്ന് നടക്കും, തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവും ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.

ഇന്നലെ അന്വേഷണസംഘം മതര്‍ ജനറാള്‍ സിസ്റ്റര്‍ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജലന്ധര്‍ കന്റോണ്‍മെന്റിലുള്ള മഠത്തില്‍ രാവിലെ 11ന് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി ഏഴരവരെ തുടര്‍ന്നിരുന്നു.



from mangalam.com https://ift.tt/2B4Q3NA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages