ചെറുതോണി: മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ആശങ്കയ്ക്ക് ശമനമാകുന്നു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുടന്നു തന്നെ ഇരിക്കുകയാണ്. ചൊവ്വാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഷട്ടറുകള്‍ തുറന്നിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
മൂന്ന് ദിവസമായി തുടര്‍ച്ചയായി ഷട്ടറുകള്‍ തുറന്നുവിട്ടിരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് 2400 അടിയില്‍ നിന്നും താഴെയെത്തി. 2399.20 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്റില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുകുന്നത്. പെരിയാറിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം ജില്ലയില്‍ പന്ത്രണ്ടായിരത്തോളം ആളുകള്‍ ദുരിതാശ്വാസക്യാമ്പിലാണ് കഴിയുന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ടുള്ളത്.
വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെത്തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഒരോ മീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇതിലൂടെ ജലനിരപ്പ് 168.90 മീറ്റര്‍ ആയി താഴ്ന്നിട്ടുണ്ട്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. കഴിഞ്ഞ ദിവസമാണ് അണക്കെട്ടിന്റെ ചില ഷട്ടറുകള്‍ അടച്ചിരുന്നു.
from mangalam.com https://ift.tt/2vCsdn1
via IFTTT
No comments:
Post a Comment