ക്വാലാലംപൂര്‍: അംഗവൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേരാണ് ഇതിന് പിന്നില്‍. യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ സംഘം ഇവരെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മലേഷ്യയിലെ ബാലിക് പുലാവുവിലാണ് സംഭവം.
ഭര്‍ത്താവും സഹോദരനും സഹോദരിയും വീട്ടിലെത്തിയപ്പോള്‍ യുവതിയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി. 14നും 23നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ എന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. രണ്ട് വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ നിന്നും പുറത്താക്കിയ മൂന്ന് പേരും മറ്റൊരാളും ചേര്‍ന്നാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
നേരത്തെയും യുവതിയെ സംഘം ശല്യപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരിക്കല്‍ സംഘം യുവതിയെ പിന്തുടരുന്നത് കണ്ട് ചോദ്യം ചെയ്തിരുന്നുവെന്ന് ഭര്‍ത്താവും മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചന്നെ് പോലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2nwDIrM
via IFTTT
No comments:
Post a Comment