ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് മുന്നറിയിപ്പുകള്‍ നല്‍കാതെയെന്ന് ആരോപണം; നിഷേധിച്ച് കെഎസ്ഇബി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് മുന്നറിയിപ്പുകള്‍ നല്‍കാതെയെന്ന് ആരോപണം; നിഷേധിച്ച് കെഎസ്ഇബി

കല്‍പ്പറ്റ: കാലവര്‍ഷ ദുരിതങ്ങള്‍ക്ക് പിന്നാലെ വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് മുന്നറിയിപ്പുകള്‍ നല്‍കാതെയാണെന്ന് വിമര്‍ശനം ഉയരുന്നു. ജില്ലയിലെ ജനങ്ങള്‍ക്ക് ഇത്രയധികം പ്രശ്‌നങ്ങള്‍ക്ക് കാരണമായതിനും കാരണം ഇതുതന്നെയാണെന്നാണ് ആരോപണം. പടിഞ്ഞാറത്തറ വില്ലേജ് ഓഫീസര്‍ പി.പി. പ്രസാദ് ആണ് കെഎസ്ഇബിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

മൂന്ന് ദിവസങ്ങളായി ഡാമിന്റെ ഷട്ടറുകള്‍ 290 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. അന്ന് 200 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ന് രാത്രി നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പടിഞ്ഞാറെത്തറ വില്ലേജിലെ ഓഫീസര്‍ക്ക് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന്ാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആരോപണങ്ങള്‍ കെഎസ്ഇബി നിഷേധിച്ചു. എല്ലാവിധ അറിയിപ്പുകളും മുന്നറിയിപ്പുകളും നല്‍കിയാണ് ഷട്ടറുകള്‍ തുറന്നതെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അറിയിപ്പ് നല്‍കിയിരുന്നുവെന്നും. അതിന് പുറമെ പെട്ടന്നാണ് മഴയും ഉരുള്‍പൊട്ടലും ഉണ്ടായതെന്നും കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നു.



from mangalam.com https://ift.tt/2w46jIQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages