തിരുവനന്തപുരം: ആൾക്കൂട്ടം ആക്രമിച്ച കേസിൽ 18 ദിവസമായിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാത്തതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സാമൂഹികപ്രവർത്തകൻ സ്വാമി അഗ്നിവേശ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാജീവ്ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് സ്വാമി അഗ്നിവേശ് ഇക്കാര്യം അറിയിച്ചത്. തന്നെ ആക്രമിച്ചവരെ ഇതുവരെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ല. പോലീസിന്റെ അന്വേഷണം നീതിയുക്തമല്ല. കരുതികൂട്ടിയുള്ള ചെയ്തികളാണ് ഇതെല്ലാം. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും എന്ത് കൊണ്ടാണ് മൗനംപാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 2019-ൽ ബിജെപി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ജനാധിപത്യവും ഭരണഘടയും മറക്കേണ്ടി വരുമെന്നും സ്വാമി അഗ്നിവേശ് കൂട്ടിച്ചേർത്തു. ജൂലായ് 17-ന് ജാർഖണ്ഡിലെ പക്കുരിലാണ് അദ്ദേഹത്തിനു നേരെ യുവമോർച പ്രവർത്തകർ ആക്രമണം നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2AG0ze8
via
IFTTT
No comments:
Post a Comment