തൃശൂർ: കേരളത്തിൽ സന്ദർശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ വധഭീഷണി. സംഭവത്തിൽ തൃശൂർ ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമൻ അറസ്റ്റിലായി. തൃശൂർ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഞായറാഴ്ചയാണ് കേരളത്തിലെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് ജയരാമനെ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച രണ്ടു പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി തൃശൂരിലെത്തുന്നുണ്ട്. ഇതേ തുടർന്ന് ജില്ലയിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് ഇത്തരത്തിൽ വധഭീഷണിമുഴക്കിയുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിൽ ലഭിച്ചത്.രാഷ്ടപതിയുടെ പരിപാടി നടക്കുന്ന തൃശൂർ സെന്റ് തോമസ് കോളേജ് ബോംബിട്ട് തകർക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കി. പോലീസ് നടത്തിയ അന്വേഷണത്തിൽ ജയരാമനാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Krd4ty
via
IFTTT
No comments:
Post a Comment