ലോർഡ്സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. സെഞ്ചുറി നേടിയ ക്രിസ് വോക്സിന്റെയും 93 റൺസടിച്ച ബെയർസ്റ്റോവിന്റേയും ബാറ്റിങ് മികവിൽ ഇംഗ്ലണ്ടിന്റെ സ്കോർ 300 റൺസ് കടന്നു. 75 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 329 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. നാല് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്റെ ലീഡ് 200 റൺസ് കടന്നു. അഞ്ചു വിക്കറ്റിന് 131 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന്റെ നട്ടെല്ലായത് ആറാം വിക്കറ്റിൽ ഒത്തുചേർന്ന വോക്സ്-ബെയർസ്റ്റോ കൂട്ടുകെട്ടാണ്. ഇരുവരും 189 റൺസാണ് കൂട്ടിച്ചേർത്തത്. 129 പന്തിൽ നിന്നായിരുന്നു വോക്സ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ ബെയർസ്റ്റോവും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ ഏഴു റൺസകലെ വെച്ച് ഹാർദിക് പാണ്ഡ്യ ബെയർസ്റ്റോവിനെ പുറത്താക്കി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി. ജോസ് ബട്ലർ 24 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ജോ റൂട്ടിന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇരുവരേയും മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 32 റൺസെടുക്കുന്നതിനിടയിലാണ് ഇംഗ്ലണ്ടിന്റെ ഓപ്പണർമാർ പുറത്തായത്. 21 റൺസെടുത്ത അലെസ്റ്റയർ കുക്കിനെ ഇഷാന്ത് ശർമ്മ ദിനേശ് കാർത്തിക്കിന്റെ കൈയിലെത്തിച്ചു. 11 റൺസെടുത്ത ജെന്നിങ്സിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ അരങ്ങേറ്റ താരം ഒളിവർ പോപ്പും ക്രീസ് വിട്ടു. 28 റൺസടിച്ച പോപ്പിനെ പാണ്ഡ്യ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 19 റൺസെടുത്ത ജോ റൂട്ട് മുഹമ്മദ് ഷമിയുടെ ഇരയായി. അതും എൽ.ബി.ഡബ്ല്യുവായിരുന്നു. മഴ രണ്ടുവട്ടം കളിമുടക്കിയ രണ്ടാം ദിനം 35.2 ഓവറിൽ 107 റൺസിന് ഇന്ത്യൻ ഇന്നിങ്സ് ഇംഗ്ലണ്ട് അവസാനിപ്പിച്ചു. 29 റൺസെടുത്ത ആർ. അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. Content Highlights: India vs England Second Test Cricket
from mathrubhumi.latestnews.rssfeed https://ift.tt/2vXzY6I
via
IFTTT
No comments:
Post a Comment