ഉത്തരാഖണ്ഡിൽ തീവ്രമഴ മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

ഉത്തരാഖണ്ഡിൽ തീവ്രമഴ മുന്നറിയിപ്പ്

ദെഹ്റാദൂൺ: അടുത്ത മൂന്നുദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ തീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദേശം നൽകി. ഈ മാസം 14 മുതൽ ഉത്തരാഖണ്ഡിൽ കനത്തമഴയുണ്ട്. ദെഹ്റാദൂണിലും ഉത്തരകാശി, ഉദ്ധംസിങ് നഗർ എന്നീ ജില്ലകളിലും 24 മണിക്കൂറായി പെരുമഴയാണ്. ഉദ്ധംസിങ് നഗറിലെ ബാസ്‌പുരിൽ പലയിടങ്ങളിലും വെള്ളം കയറി. തിരക്കേറിയ ടീച്ചേഴ്സ് കോളനി, ഭേരിയ റോഡ്, രാംരാജ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറുകയാണ്. താഴ്ന്ന സ്ഥലങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്ന് ജില്ലാ അധികൃതർ നിർദേശം നൽകി. 2013-ൽ സംഭവിച്ച മേഘവിസ്ഫോടനവും തീവ്രമഴയും അതിന്റെ ഫലമായുണ്ടായ പ്രളയവും ഉത്തരാഖണ്ഡിനെ താറുമാറാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2LoNNk9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages