പ്രസവിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നു; കാരണം ഞെട്ടിക്കുന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

പ്രസവിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ അമ്മ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നു; കാരണം ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി : മോത്തി നഗറില്‍ പ്രസവിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മയുടെ ക്രൂരത. ആശുപത്രി കിടക്കയില്‍ വച്ചായിരുന്നു ഈ ക്രൂര കൃത്യം. മുറിയിലെത്തിയ നഴ്‌സാണ് കുഞ്ഞിനെ അനക്കമറ്റ നിലയില്‍ കണ്ടത്. സംശയം തോന്നി ഡോക്ടര്‍മാരെ അറിയിച്ചതോടെ മരണം സ്ഥിരീകരിച്ചു. ഇതോടെ അമ്മ കരയാന്‍ തുടങ്ങി.

ആശുപത്രി അധികൃതര്‍ ഇത് സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് കുഞ്ഞിന്റെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ഇതോടെ ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി സ്ത്രീയെ ചോദ്യം ചെയ്തു. അങ്ങനെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുഞ്ഞുമുള്ള തനിക്ക് ഇനിയും ഒരു പെണ്‍കുഞ്ഞിനെക്കൂടി വേണ്ടെന്ന് തോന്നിയെന്നും അതിനാലാണ് കുഞ്ഞിനെ കൊന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ആണ്‍കുട്ടി ജനിക്കാത്തതിലെ നിരാശയില്‍ താന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്നും ഇവര്‍ സമ്മതിച്ചു.



from mangalam.com https://ift.tt/2Ko58cl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages