സ്‌റ്റോക്‌ഹോം: കളിത്തോക്കുമായി നിന്ന ബുദ്ധി വളര്‍ച്ചയെത്താത്ത യുവാവിനെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് പോലീസ് വെടിവെച്ചു കൊന്നു. സ്വീഡനിലാണ് എറിക് ടോറല്‍ എന്ന 20കാരന്‍ പോലീസുകാരാല്‍ ദയനീയമായി കൊല്ലപ്പെട്ടത്. ഡൗണ്‍ സിന്‍ഡ്രോം, ഓട്ടിസം വെല്ലുവിളികള്‍ നേരിടുന്ന കുട്ടിയായിരുന്നു എറിക് എന്ന് മാതാപിതാക്കള്‍ പറഞ്ഞു. വെറും മൂന്നു വയസ്സുകാരന്റെ ബുദ്ധി വളര്‍ച്ച മാത്രമേ മകനുള്ളൂ എന്ന് മാതാപിതാക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച സെന്‍ട്രല്‍ സ്‌റ്റോക്‌ഹോമില്‍ ഒരാള്‍ തോക്കുമായി നടക്കുന്നെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഈ സമയം എറിക് തോക്കുമായി നില്‍ക്കുകയായിരുന്നു. സ്ഥിതി അപകടകരമാണെന്ന് തോന്നി പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് വെടിയേറ്റ് വീണതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കളിതോക്കായിരുന്നെന്ന് കണ്ടെത്തി.
മൂന്നു വയസ്സുകാരന്റെ ബുദ്ധി വളര്‍ച്ച മാത്രമുള്ള മകന്‍ ആകെ പറഞ്ഞിരുന്നത് അമ്മയെന്ന വാക്കു മാത്രമാണ്. കയ്യിലുണ്ടായിരുന്നത് കളിത്തോക്കും. അവന്‍ അപകടകാരയാണെന്ന് പോലീസിനെങ്ങനെ തോന്നിയെന്ന് മനസ്സിലാകുന്നില്ല. മൂന്നു പോലീസുകാര്‍ ചേര്‍ന്നാണ് എറികിന്റെ വയറിനു നേരേ നിറയൊഴിച്ചത്, എറികിന്റെ അമ്മ കാറ്ററിന സോഡര്‍ബര്‍ഗ് പറഞ്ഞു.
from mangalam.com https://ift.tt/2n93zWH
via IFTTT
No comments:
Post a Comment