തീപിടിച്ച വീടിനുള്ളില്‍ നിന്നും കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപ്പെടുത്തിയ അമ്മ മരണത്തിന് കീഴടങ്ങി(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

തീപിടിച്ച വീടിനുള്ളില്‍ നിന്നും കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപ്പെടുത്തിയ അമ്മ മരണത്തിന് കീഴടങ്ങി(വീഡിയോ)

മക്കളെ രക്ഷപ്പെടുത്തി മരണത്തിന് കീഴടങ്ങിയ അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. തീപിടിച്ച കെട്ടിടത്തില്‍ നിന്നും കുട്ടികളെ താഴെ നിന്നിരുന്നവരുടെ കൈകളിലേക്കിട്ട് അമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ തീപിടിക്കുകയും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ ജനലിലൂടെ കുട്ടികളെ താഴേക്ക് ഇട്ട് രക്ഷിച്ച ശേഷം അമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചൈനയിലെ ക്‌സുചാംഗ് പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കെട്ടിടത്തില്‍ തീയും പുകയും ഉയര്‍ന്നതോടെ മരണം ഉറപ്പിച്ചെങ്കിലും കുട്ടികളെ മരണത്തിന് വിട്ട് കൊടുക്കാന്‍ യുവതി ഒറുക്കമായിരുന്നില്ല. ജനാലയിലൂടെ താഴേക്ക് എറിഞ്ഞ കുട്ടികളെ താഴെ നിന്നിരുന്ന ജനക്കൂട്ടം ബ്ലാങ്കെറ്റ് വിരിച്ച് പിടിച്ച് രക്ഷിക്കുകയായിരുന്നു.

ഒന്‍പത് വയസുള്ള മകനെയാണ് യുവതി ആദ്യം താഴേക്ക് എറിഞ്ഞത്. ശേഷം മൂന്നു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയും താഴേക്ക് എറിഞ്ഞു. ഇതിന് ശേഷം യുവതി ബോധം നഷ്ടപ്പെട്ട് താഴേക്ക് വീണു. യുവതിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ച്ചയില്‍ മൂന്നുവയസുകാരിയുടെ കാലിന് പരിക്ക് സംഭവിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2MlYky1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages