തിരുവനന്തപുരം: സമീപകാല സംഭവങ്ങൾ സഭ അപഹസിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കിയെന്ന് ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. സഭയിലെ ഒരു പ്രധാനപ്പെട്ട ഘടകം വിശുദ്ധിയാണ്. ആ വിശുദ്ധി സംരക്ഷിക്കേണ്ടതും അതിന്റെ മാതൃക കാട്ടിക്കൊടുക്കേണ്ടതും വൈദികരായ നാമാണ്. വിശുദ്ധിയുടെ മാതൃക കാട്ടേണ്ടവരാണ് വൈദിക സമൂഹം. സമൂഹമധ്യത്തിൽ ഒരുപരിധി വരെ നഷ് ടപ്പെട്ട വിശ്വാസ്യത വീണ്ടും ആർജിക്കാൻ വൈദിക സമൂഹം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധിയുടെ അടയാളങ്ങളായി സമൂഹത്തിൽ ഉയർന്നുനിൽക്കുവാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2vdSXds
via
IFTTT
No comments:
Post a Comment