നടി ആക്രമിക്കപ്പെട്ട കേസ്: രചനയും ഹണി റോസും കക്ഷിചേരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

നടി ആക്രമിക്കപ്പെട്ട കേസ്: രചനയും ഹണി റോസും കക്ഷിചേരും

കൊച്ചി:കൊച്ചിയിൽനടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാൻ എ.എം.എം.എയുടെ വനിതാ ഭാരവാഹികളും. നടിമാരായ രചന നാരായണൻ കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയിൽ അപേക്ഷ നൽകി. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തേ സെഷൻസ് കോടതി തള്ളിയിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച ഹർജിഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടന വലിയ തോതിൽ വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട സംഘടനയിൽ ചർച്ച വന്നിരുന്നു. തുടർന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേർ സംഘടനയിൽ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ എന്നവരാണ് എ.എം.എം.എയിൽ നിന്ന് രാജിവച്ചത്. Content Highlights:actress molestation case rachana narayanankutty honey rose files petition amma


from mathrubhumi.latestnews.rssfeed https://ift.tt/2vdpq3E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages