ശ്രീനഗർ: തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി വധിച്ച സൈനികനു വേണ്ടി വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക്മടങ്ങിയത് ബന്ധുക്കളും സുഹൃത്തുക്കളുമായ 50 പേർ. സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് ഇവർ തിരിച്ചെത്തിയത്. പോലീസിലും സൈന്യത്തിലും ജോലി നേടി തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ജൂൺ 14ന് പുൽവാമയിൽ തീവ്രവാദികൾ വധിച്ച ഔറംഗസേബെന്ന സൈനികന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ഇവർ വിദേശ ജോലി ഉപേക്ഷിച്ചെത്തിയത്. ഔറംഗസേബിന്റെ മരണവാർത്തയറിഞ്ഞയുടൻ ഒന്നിച്ചു ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയിരുന്നെന്ന് ഇവർ പറഞ്ഞു. കൂട്ടത്തിൽ പലർക്കും എളുപ്പത്തിൽ ജോലി വിട്ടുവരാൻ സാധിക്കുമായിരുന്നില്ല. പക്ഷെ ഔറംഗസേബിന് വേണ്ടി അത് ചെയ്യുകയായിരുന്നു.തങ്ങളുടെ ഇനിയുള്ള ലക്ഷ്യംഔറംഗസേബിന്റെ മരണത്തിന് പകരം വീട്ടുക മാത്രമാണെന്ന് സുഹൃത്ത് മുഹമ്മദ് കിരാമത് പറഞ്ഞു. ഔറംഗസേബിന്റെവീട്ടിൽ അവരെത്തുകയും ഔറംഗസേബിനായി പ്രാർഥന നടത്തുകയും ചെയ്തു. ജൂൺ 14ന്ഈദ് ആഘോഷത്തിനായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഔറംഗസേബിനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കശ്മീർറൈഫിൾ ബറ്റാലിയൻ സൈനികനായിരുന്നു ഔറംഗസേബ്.
from mathrubhumi.latestnews.rssfeed https://ift.tt/2LOlBfL
via
IFTTT
No comments:
Post a Comment