കൊച്ചി:കന്യാസ്ത്രീ നൽകിയ ലൈംഗികപീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പുറപ്പെട്ടു. ഡൽഹിയിൽ ചെന്ന ശേഷമാണ് സംഘം ജലന്ധറിന് പോകുക. രണ്ടുദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഡൽഹിക്കു തിരിച്ചത്. ആറ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഡൽഹിയിലെത്തിയ ശേഷം, കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ ദമ്പതികളിൽനിന്നും അന്വേഷണസംഘം മൊഴിയെടുക്കും. കന്യാസ്ത്രീ തന്റെ ഭർത്താവിനോട്അടുപ്പം പുലർത്തിയെന്നായിരുന്നു ഭാര്യ പരാതി നൽകിയിരുന്നത്. ഈ പരാതിയുടെ യാഥാർഥ്യം എന്തെന്ന് അറിയാനാണ് അന്വേഷണസംഘം ദമ്പതികളിൽനിന്ന് മൊഴിയെടുക്കുന്നത്. കാത്തലിക്ക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സി ബി സി ഐ)പ്രസിഡന്റ് ഓസ്വാൾഡ് ഗ്രേഷ്യസിൽനിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന.ബിഷപ്പിനെതിരെഇദ്ദേഹത്തിനും പരാതി നൽകിയിരുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉജ്ജയിൻ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം എടുത്തേക്കും. ഇതിന് ശേഷമായിരിക്കുംഅന്വേഷണസംഘം ജലന്ധറിലേക്ക് പോകുക.തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴിയെടുക്കും. നേരത്തെ മാർ ജോർജ് ആലഞ്ചേരിയുടെ ഉൾപ്പെടെ മൊഴികൾ അന്വേഷണസംഘം എടുത്തിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ചില കന്യാസ്ത്രീകൾ ഡൽഹിയിലും മറ്റും താമസിക്കുന്നുണ്ട്. ഇവരിൽ ചിലർ മഠം വിട്ടവരാണ്. ഇവരിൽനിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന. content highlights:Investigation team departs to Delhi for questioning Jalandhar Bishop Franco Mulakkal
from mathrubhumi.latestnews.rssfeed https://ift.tt/2n6xZZz
via
IFTTT
No comments:
Post a Comment