എടപ്പാൾ: എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്താൻ രക്ഷിതാക്കളെ തിരുവനന്തപുരത്തേക്ക് നടത്തരുതെന്ന് പരീക്ഷാഭവൻ. ലഭിക്കുന്ന അപേക്ഷകൾ അന്നന്ന് പ്രത്യേക ദൂതൻ വഴി കൊടുത്തയച്ച് ശരിയാക്കി പുതിയവ വിദ്യാലയങ്ങൾ വഴി വിതരണം ചെയ്യണം. ലാമിനേറ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾക്കായി പ്രത്യേക ഫീസും ഈടാക്കരുത്. ജൂലായ് 20-ന് പരീക്ഷാഭവൻ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ നിർദേശമുള്ളത്. നേരത്തെ മേയ് 30-ന് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും കൃത്യമായി പാലിക്കാത്തതിനാലാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ ഓഫീസുകൾ വഴി വിതരണം ചെയ്തെങ്കിലും പലതിലും പരീക്ഷാ സെക്രട്ടറിയുടെ ഒപ്പോസീലോ ഇല്ലാതെയും പ്രിന്റ് തെളിയാതെയോ ആണുണ്ടായിരുന്നതെന്ന് പരാതിയുയർന്നിരുന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യരുതെന്നും അവ ജില്ലാ ഓഫീസുകൾ വഴി തിരിച്ചുനൽകി പുതിയവ വിതരണം ചെയ്യണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റുകളുമായി സ്കൂൾ അധികൃതരും രക്ഷിതാക്കളും നേരിട്ട് പരീക്ഷാ ഭവനിലെത്തുന്ന അവസ്ഥയാണിപ്പോൾ. ഇത് തുടരരുതെന്നും തകരാറുകളുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ അധികൃതർ ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിച്ച് അവിടെനിന്ന് പരീക്ഷാഭവനിലെത്തിച്ച് പുതിയ പ്രിന്റുകൾ സ്വീകരിച്ച് വിദ്യാലയങ്ങൾ മുഖേന കുട്ടികൾക്ക് വിതരണം ചെയ്യണം. ലാമിനേറ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ മാറ്റിയെടുക്കാൻ പ്രത്യേക ഫീസ് ഈടാക്കരുതെന്നും പരീക്ഷാ സെക്രട്ടറിഅറിയിച്ചു. Content Highlights:SSLC Correction; Do not send parents to Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2vvKIJ3
via
IFTTT
No comments:
Post a Comment