ന്യൂഡൽഹി: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി സൂചന. കേന്ദ്രസർക്കാർ ആദ്യം തിരിച്ചയച്ച ശുപാർശയിൽ കൊളീജിയം ഉറച്ചു നിന്നതിനെ തുടർന്നാണ് തീരുമാനം. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരൺ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശയ്ക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഫയലുകൾ നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. മറ്റു ജഡ്ജിമാരെ ശുപാർശ ചെയ്തതിലൂടെ പ്രാദേശിക പ്രാതിനിധ്യമെന്ന അഭിപ്രായത്തോട് കൊളീജിയം യോജിച്ചുവെന്നും അതുകൊണ്ടാണ് ജസ്റ്റിസ് ജോസഫിന്റെ ശുപാർശ അംഗീകരിക്കുന്നതെന്നുമാണ് വിശദീകരണം. സർക്കാരിനും ജുഡീഷ്യറിക്കും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാക്കിയ ശുപാർശയിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്. ജനുവരിയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ.എം.ജോസഫിനെയും മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കോളീജിയം ശുപാർശ ചെയ്തത്. ഏപ്രിലിൽ ഇന്ദു മൽേേഹാത്രയുടെ പേര് അംഗീകരിച്ച സർക്കാർ കെ.എം ജോസഫിനെ തഴയുകയായിരുന്നു. 2016-ൽഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കെ.എം.ജോസഫ് തടഞ്ഞതാണ് അദ്ദേഹത്തെ തഴഞ്ഞതിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാൾ പിന്നിലാണെന്നും സീനിയോറിറ്റിയും അർഹതയും പരിഗണിക്കാതെയാണ് അദ്ദേഹത്തെ ശുപാർശ ചെയ്തതെന്നുമായിരുന്നു സർക്കാർ വാദം. ഇതേത്തുടർന്നാണ് ജസ്റ്റിസ് കെ.എം ജോസഫിനോടൊപ്പം ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് വിനീത് സരൺ എന്നിവരെക്കൂടി കൊളീജിയം നിർദേശിച്ചത്. സീനിയോറിറ്റി നിർദേശം കൊളീജിയം അംഗീകരിച്ചതോടെ ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാർശ നിരസിക്കാൻ കേന്ദ്രത്തിന് സാധിക്കാത്ത നിലയിലായി.
from mathrubhumi.latestnews.rssfeed https://ift.tt/2LQcN8S
via
IFTTT
No comments:
Post a Comment