സോഷ്യല്‍ മീഡിയ വഴി അഴുക്ക് പ്രചരിപ്പിക്കരുത്; ബിജെപി പ്രവര്‍ത്തകരോട് നരേന്ദ്ര മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

സോഷ്യല്‍ മീഡിയ വഴി അഴുക്ക് പ്രചരിപ്പിക്കരുത്; ബിജെപി പ്രവര്‍ത്തകരോട് നരേന്ദ്ര മോദി

വാരണാസി: സോഷ്യല്‍ മീഡിയയിലൂടെ അഴുക്ക് പ്രചരിപ്പിക്കരുതെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നരേന്ദ്ര മോദിയുടെ താക്കീത്. വാരണാസിയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരോടും വോളണ്ടിയര്‍മാരോടുമുള്ള വീഡിയോ സന്ദേശത്തിലാണ് മോദിയിത് പറഞ്ഞത്.

ഒരു കുടുംബത്തില്‍ നടക്കുന്ന തര്‍ക്കം പോലും ഇന്ന് ദേശീയ വാര്‍ത്തകളായി പരിണമിക്കുകയാണ്. തെറ്റായ വിവരങ്ങളായാലും കിട്ടുന്നത് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയാണ്. അത് സമൂഹത്തിന് എത്രമാത്രം ദോഷമാണ് ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഒരു മാന്യതയുള്ള സമൂഹത്തിന് ചേരാത്ത വാക്കുകളാണ് ഉപയോഗിക്കുന്നത്. സ്ത്രീകളെപ്പറ്റി എന്തും എഴുതുകയും പറയുകയും ചെയ്യുകയാണ് ഇത്തരക്കാര്‍.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചല്ല എന്റെ വിമര്‍ശനം. 125 കോടി ജനങ്ങളെക്കുറിച്ചാണ് പറയുന്നത്. സോഷ്യല്‍ മീഡിയ വഴി അഴുക്ക് പ്രചരിപ്പിക്കാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും പരിശീലനം നേടണം. ചുറ്റുപാടുള്ള അഴുക്ക് വൃത്തിയാക്കാന്‍ മാത്രമല്ല സ്വച്ഛതാ അഭിയാന്‍ ആരംഭിച്ചത്. മനസ്സ് ശുദ്ധീകരിക്കാന്‍ കൂടിയുള്ളതാണിത്. സോഷ്യല്‍ മീഡിയയില്‍ നല്ലതു മാത്രം പ്രചരിപ്പിക്കുക, മോദി പറഞ്ഞു. വ്യാജ പ്രചരണങ്ങള്‍ക്കും ഫോട്ടോഷോപ്പിനും ബിജെപിക്കെതിരെ വ്യാപക വിമര്‍ശനങ്ങളുയരുമ്പോഴാണ് മോദിയുടെ നിര്‍ദേശം.



from mangalam.com https://ift.tt/2wzr5QK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages