കുടകിലും ദുരിതപ്പെയ്ത്ത്, കെട്ടിടങ്ങള്‍ നിലംപൊത്തി, വ്യാപക മണ്ണിടിച്ചില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

കുടകിലും ദുരിതപ്പെയ്ത്ത്, കെട്ടിടങ്ങള്‍ നിലംപൊത്തി, വ്യാപക മണ്ണിടിച്ചില്‍

കൂർഗ്: കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതികൾ നേരിടുമ്പോൾഅയൽപ്രദേശമായ കുടകിലും കനത്ത മഴയിൽ വൻ നാശം.നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. പല സ്ഥലങ്ങളിലും ഉരുൾപൊട്ടി. മണ്ണിടിച്ചിലിനെ തുടർന്ന് മടിക്കേരി-ബെംഗളൂരു റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. കർണാടകയിലെ കുടക് ഉൾപ്പെടെ ആറ് ജില്ലകളിലായി വ്യാപക നാശനഷ് ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മടിക്കേരിയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. കുടകിന്റെ സാമ്പത്തിക അടിത്തറയായ കാപ്പി, സുഗന്ധ വ്യഞ്ജന കൃഷിയേയും ടൂറിസം മേഖലയെയും പ്രളയക്കെടുതി കാര്യമായി ബാധിച്ചിട്ടുണ്ട്. കുടകിലെ അവസ്ഥയുടെ ഭീകരത വ്യക്തമാക്കുന്ന തരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ടുനില കെട്ടിടം ഒന്നാകെ താഴേക്കിരുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേഖലയിലെ പല വീടുകളും കെട്ടിടങ്ങളും സമാനമായ അവസ്ഥയെ അഭിമൂഖീകരിക്കേണ്ടിവരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. #KodaguFloods Dakshina Kannada police and public rescuing people from Jodupala on Kodagu border which is hit by a landslide and floods @NewIndianXpress pic.twitter.com/nALWzjBjaF — vincent dsouza (@vinndz_TNIE) August 17, 2018 അതേസമയം മേഖലയിൽ സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. മടിക്കേരിയിലെ സ്വകാര്യ റിസോർട്ടിൽ കുടുങ്ങിപ്പോയ സിഎജി രാജീവ് മെഹ്റിഷിയെയും കുടുംബത്തെയും സൈന്യം രക്ഷപ്പെടുത്തി. റിസോർട്ടിലേക്കുള്ള വഴികൾ മുഴുവൻ മണ്ണിടിഞ്ഞ് തടസപ്പെട്ടതിനെ തുടർന്നാണ് സൈന്യം രക്ഷപപ്പെടുത്താനെത്തിയത്. Frequent landslides blocking routes to Madikeri. This one was yesterday. Its no better today. Stay safe. Stay indoors .@CMofKarnataka .@SEOC_Karnataka .@DrGParameshwara .@mepratap pic.twitter.com/T2K1m5k54p — D Roopa IPS (@D_Roopa_IPS) August 17, 2018 ദിവസങ്ങളായി ശക്തമായ മഴയാണ് കുടകിലും അനുഭവപ്പെട്ടത്. നിലവിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ പ്രളയത്തിന് കാരണമായ ഒഡീഷ തീരത്തെ ന്യൂനമർദ്ദമാണ് കുടകിലും ദുരിതം വിതച്ചത്. മേഖലയിലാകെ അഞ്ഞൂറിലധികം ആളുകൾ പലയിടത്തായി ഒറ്റപ്പെട്ടുകിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. #Mukkodlu one of the most affected areas in #Coorg. Army & DRFs planning and moving towards the hills to rescue people. #KodaguFloods pic.twitter.com/XcRuw3ZzUc — Go Coorg (@GoCoorg) August 19, 2018


from mathrubhumi.latestnews.rssfeed https://ift.tt/2nSiXH7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages