ഛത്തീസ്ഗഢിൽ ജില്ലാ കളക്ടര്‍ രാജിവെച്ച് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

ഛത്തീസ്ഗഢിൽ ജില്ലാ കളക്ടര്‍ രാജിവെച്ച് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

റായ്പുർ: ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ റായ്പുർ ജില്ലാ കളക്ടർ ഒ.പി.ചൗധരിയെ പാർട്ടി സ്ഥാനാർഥിയാക്കാനുള്ള നീക്കം ബിജെപി ത്വരിതപ്പെടുത്തി. രണ്ടു മാസമായി പാർട്ടി നടത്തി വരുന്ന ശ്രമഫലമായി വൈകാതെ ചൗധരി പാർട്ടിയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അനൗദ്യോഗികമായി അറിയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയായ റായ്ഗഡിൽ നിന്ന് ചൗധരി മത്സരിക്കുമെന്നാണ് സൂചന. പാർട്ടിയിൽ ചേരാനാഗ്രഹിച്ചെത്തുന്ന എല്ലാവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുമെന്ന് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവായ സച്ചിദാനന്ദ ഉപാസന പറഞ്ഞു. ചൗധരിയുടെ പാർട്ടി പ്രവേശനം നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജനസമ്മതനായ ജില്ലാകളക്ടറെ യുവപ്രതിനിധിയായി ഉയർത്തിക്കാണിക്കാനാണ് പാർട്ടി തന്ത്രങ്ങൾ മെനയുന്നത്. റായ്ഗഢിലെ സാധാരണ കർഷക കുടുംബാംഗമായിട്ടും ഉന്നത സ്ഥാനത്തെത്തിയ ചൗധരിയെ മാതൃകയായാണ് സമൂഹം കാണുന്നത്. ദന്തേവാദജില്ലയുടെ ചുമതല വഹിച്ചിരുന്ന സമയത്ത് വിദ്യാഭ്യാസ നഗരം എന്ന പദ്ധതി ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിന് പ്രധാനമന്ത്രിയുടെ പുരസ്കാരം ചൗധരിയ്ക്ക് ലഭിച്ചിരുന്നു. റായ്പുരിൽ 24X7 പഠനകേന്ദ്രം തുറക്കാനുള്ള പദ്ധതി രൂപീകരിച്ചതും ചൗധരിയാണ്. മുപ്പത്തേഴുകാരനായ ചൗധരിയുടെ ഭരണനൈപുണ്യം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മുതൽകൂട്ടാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വമിപ്പോൾ.അതേ സമയം സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബിജെപി അഴിമതിഭരണം നടത്തുകയാണെന്ന് കോൺഗ്രസ് വക്താവ് ശൈലേഷ് നിതിൻ തിവാരി കുറ്റപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2w86Mup
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages