മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 114 പോയന്റ് ഉയർന്ന് 38400ലും നിഫ്റ്റി 30 പോയന്റ് നേട്ടത്തിൽ 11601ലുമെത്തി. ബിഎസ്ഇയിലെ 1324 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1409 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ കമ്പനികളാണ് മികച്ച നേട്ടത്തിൽ. ലുപിൻ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, വിപ്രോ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഐഒസി, വേദാന്ത, ഹിൻഡാൽകോ, എസ്ബിഐ, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2LksPmr
via
IFTTT
No comments:
Post a Comment