ജക്കാർത്ത: ഏഷ്യൻ ഗെയിംസ് നീന്തലിൽ ഇന്ത്യയ്ക്ക് ആശയും നിരാശയും. വീർധവൽ ഖഡെയും ശ്രീഹരി നടരാജും ഫൈനലിൽ പ്രവേശിച്ചപ്പോൾ ആരൺ ഡിസൂസ ഹീറ്റ്സിൽ ഒന്നാമതെത്തിയെങ്കിലും ഫൈനലിന് യോഗ്യത നേടാനായില്ല. ഖഡെ പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കി 24.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഫൈനലിന് യോഗ്യത നേടിയത്. ഹീറ്റ്സിൽ ഒന്നാമതായിരുന്നു ഖഡെ. ഫൈനലിന് യോഗ്യത നേടിയ താരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ താരം. എന്നാൽ, ഇതേയിനത്തിൽ മറ്റൊരു ഹീറ്റ്സിൽ ഇന്ത്യയുടെ അൻഷുൽ കൊത്താരി ഒന്നാമതായി ഫിനിഷ് ചെയ്തെങ്കിലും ഫൈനലിന് യോഗ്യത നേടാനായില്ല. Content Highlights:Asian Games Swimming Virdhawal Khade Srihari Natraj
from mathrubhumi.latestnews.rssfeed https://ift.tt/2Lj29Tc
via
IFTTT
No comments:
Post a Comment