മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി, പരീക്ഷകള്‍ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി, പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കനത്തമഴയെ തുടർന്ന് പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കിയിൽ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. എംജി, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. കനത്തമഴയെ തുടർന്ന് ആരോഗ്യസർവകലാശാല വെള്ളിയാഴ്ച നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ബി എസ് എം എസ് സപ്ലിമെന്ററി പരീക്ഷകൾക്ക് മാറ്റമില്ല. എറണാകുളും ജില്ലയിൽ കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകൾ, കേന്ദ്രീയവിദ്യാലയങ്ങൾ, അംഗണവാടികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. കണ്ണൂരിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് മലയോര സബ്ജില്ലകളായ നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി, മുക്കം, കുന്ദമംഗലം, എന്നീ സബ്ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ ഉപഡയറക്ടർ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകൾ, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. ഏറനാട് താലുക്കിലെ എടവണ്ണ, ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് ,പാണ്ടിക്കാട് പഞ്ചായത്തുകളിലും കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളിലുമാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. പാലക്കാട്, വയനാട്,എറണാകുളം, ഇടുക്കിജില്ലകളിലെ ഐടിഐകളിൽ വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (എഐടിടി) മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. content highlights:Holiday for educational institutions in palakkad and wyanad due to Heavy rain


from mathrubhumi.latestnews.rssfeed https://ift.tt/2MwtRxc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages