വഡോദര: ഭർത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും പണവും മൊബൈൽഫോണുകളും കവർന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദര മഞ്ജൽപൂർ സ്വദേശികളായ ജയദീപ് പട്ടേൽ, സത്യം പാണ്ഡെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ അജയ് പട്ടേലിനായി തിരച്ചിൽ തുടരുകയാണ്. വഡോദര സ്വദേശികളായ ദമ്പതികളെ കഴിഞ്ഞദിവസമാണ് മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ചത്. വാദ്സാർ ബ്രിഡ്ജിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മക്കാർപുര പച്ചക്കറി മാർക്കറ്റിന് സമീപത്തുവച്ചായിരുന്നു സംഭവം. ദമ്പതികളെ തടഞ്ഞുനിർത്തിയ യുവാക്കൾ 26കാരനായ ഭർത്താവിനെ അതിക്രൂരമായി മർദിച്ചു. ദമ്പതികളുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽഫോണുകളും ആഭരണങ്ങളും കവർന്നു. ഇതിനുശേഷം ഇരുവരെയും വിജനമായ സ്ഥലത്തേക്ക് വലിച്ചഴച്ച് കൊണ്ടുപോയി. ഇവിടെവച്ചാണ് മൂന്നുപേരും ചേർന്ന് 26കാരനായ ഭർത്താവിന്റെ മുന്നിൽവച്ച് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ പരാതി ലഭിച്ച ഉടൻതന്നെ മഞ്ജൽപൂർ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തുടർന്ന് മൂന്നുപ്രതികളെയും കണ്ടെത്തിയെങ്കിലും, രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. പോലീസിനെ കണ്ടപ്പോൾ മൂന്നാംപ്രതി ഓടിരക്ഷപ്പെട്ടെന്നും, ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും മഞ്ജൽപൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സിന്ധി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OYxPAq
via
IFTTT
No comments:
Post a Comment