മുകേഷിനെതിരേ രൂക്ഷവിമർശനവുമായി വിനയൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

മുകേഷിനെതിരേ രൂക്ഷവിമർശനവുമായി വിനയൻ

കൊച്ചി: സിനിമാ നടീനടൻമാരുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ നടൻ മുകേഷും ഷമ്മി തിലകനും തമ്മിലുണ്ടായ തർക്കത്തിൽ മുകേഷിനെതിരേ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയൻ. ഷമ്മി തിലകനെപ്പോലുള്ളവരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് രസിച്ച് കോമഡി ഉണ്ടാക്കാനാണ് ഈ ജനനേതാവിന് ഏറെയിഷ്ടമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് വിനയൻ പറഞ്ഞു. ഇത്തരം വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാർഥന്മാർ ഇടതുപക്ഷ മുന്നണിയുടെ ലേബലിൽനിന്ന് എം.എൽ.എ.വരെ ആകുന്നുവെന്നതാണ് ഏറെ അദ്ഭുതപ്പെടുത്തുന്നത്. കലാകാരനും ജനപ്രതിനിധിയും കമ്യൂണിസ്റ്റ് സഹയാത്രികനുമൊക്കെയായ മുകേഷിന്റെ സ്വഭാവമഹിമ അമ്മയുടെ എക്സിക്യുട്ടീവിൽനിന്നുതന്നെ പുറത്തുവന്നത് വളരെ നന്നായെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം മുകേഷുമായി യോഗത്തിൽ തർക്കമുണ്ടായെന്നകാര്യം ഷമ്മി തിലകൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2nrqVqM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages