കൊച്ചി: നടി ആക്രമിക്കപ്പെട്ടതും നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതുമായിബന്ധപ്പെട്ട വിഷയങ്ങളിൽ താൻ താരസംഘടനയായ എ.എം.എം.എയിൽ നിന്ന് രാജിവയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മോഹൻലാൽ. എല്ലാവരുടെയും സഹകരണമുണ്ടെങ്കിൽ ഇപ്പോഴത്തെപ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് താൽപര്യമെന്നും സഹകരണമില്ലാത്ത ഒരവസ്ഥ വന്നാൽ രാജിക്കാര്യം ആലോചിക്കുമെന്നും കോച്ചിയിൽ ചേർന്ന സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞു. സംഘടനയിൽ വനിതാ സെൽ രൂപവത്കരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കുമെന്നും മോഹൻലാൽ പറഞ്ഞു. എ.എം.എം.എയും വനിതാ സംഘടനയായഡബ്ല്യു.സി.സി.യിലെ അംഗങ്ങളും തമ്മിലുള്ള ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുകയാണ്. കത്തു നൽകിയ നടിമാർ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും. എല്ലാവരുടെയും ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാണ്. പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും. ചർച്ചയിൽ തീരുമാനങ്ങൾ രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കും-മോഹൻലാൽ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എ തീരുമാനത്തെ ചോദ്യം ചെയ്ത് നേതൃത്വത്തിന് നൽകിയ കത്തിൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആ വിഷയങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കുകയാണെന്ന് എ.എം.എം.എയുടെ നിലപാടുകളെ ചോദ്യം ചെയ്ത് കത്ത് നൽകിയ രേവതി, പത്മപ്രിയ, പാർവതി എന്നിവർ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ചർച്ചയിലാണ്. തുറന്നതും ആരോഗ്യപരവുമായ ചർച്ചയാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാനുള്ള എ.എം.എം.എ വനിതാ ഭാരവാഹികളായ രചനാ നാരായണൻ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും. അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടൻ ജഗദീഷ് പറഞ്ഞു. എന്നാൽ നടിയ്ക്ക് പിന്തുണ നൽകുന്ന കാര്യം അവരുമായി ചർച്ച ചെയ്തിരുന്നു. ഹർജിയിൽ കക്ഷി ചേർന്നതിൽ നിയമപരമായ പിശകുകൾ സംഭവിച്ചിട്ടുണ്ട് അത് തിരുത്തും ജഗദീഷ് പറഞ്ഞു. രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായുള്ള ചർച്ച രണ്ടര മണിക്കൂർ നീണ്ടുനിന്നു. മോഹൻലാലിന് പുറമെ ഇടവേള ബാബു, രചന നാരായണൻകുട്ടി, ഹണി റോസ്, ജഗദീഷ്, ജയസൂര്യ, മുകേഷ്, ഇന്ദ്രൻസ്, സുധീർ കരമന, ആസിഫലി, ടിനി ടോം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Content Highlights:mohanlal amma president wcc actresses meets amma executives actress molestation case
from mathrubhumi.latestnews.rssfeed https://ift.tt/2M1x8Ze
via
IFTTT
No comments:
Post a Comment