ഹരിപ്പാട്: കുടുംബത്തോടൊപ്പം ഒന്നര വയസ്സുള്ള കുഞ്ഞുമായി വലിയഴീക്കൽ കടപ്പുറത്ത് നിൽക്കുകയായിരുന്ന യുവതിക്ക് നേരേ പീഡനശ്രമം നടത്തിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.ആറാട്ടുപുഴ തറയിൽ തെക്കടത്ത് അഖിൽ ദേവ് (അനിയൻ കുഞ്ഞ്-18), വലിയഴീക്കൽ കരിയിൽ കിഴക്കതിൽ അഖിൽ (ഉണ്ണിക്കുട്ടൻ- 19), തഴവ കടത്തൂർ അമ്പാടിയിൽ ശ്യാം (18), സഹോദരൻ ശരത് (20) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അക്രമിസംഘത്തെ ചോദ്യംചെയ്ത യുവതിയുടെ ഭർത്താവിനെയും ബന്ധുവിനെയും സംഘം ആക്രമിച്ചു. കുഞ്ഞിന്റെയും യുവതിയുടെ ഭർത്താവിന്റെയും സ്വർണമാല ഇവർ പൊട്ടിച്ചുകൊണ്ടുപോവുകയും ചെയ്തു. നാല് സ്ത്രീകളും ഒന്നരവയസ്സുള്ള കുഞ്ഞും ഉൾപ്പെടെ ഏഴ് പേരാണ് ഞായറാഴ്ച രാവിലെ വലിയഴീക്കൽ കടപ്പുറത്തെത്തിയത്. യുവതിയുടെ ഭർത്താവും സഹോദരനും പൊഴിയിൽ ചൂണ്ടയിട്ടിരുന്നു. സ്ത്രീകൾ കടപ്പുറത്തെ കാഴ്ചകൾ കണ്ട് മറ്റൊരു ഭാഗത്തായിരുന്നു. ഇതിനിടെ കുഞ്ഞുമായി യുവതി ഭർത്താവിന്റെ അടുത്തേക്ക് പോയപ്പോൾ, നാലംഗ സംഘം വളഞ്ഞുവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.സംഭത്തിനുശേഷം കുടുംബം കാറിൽ മടങ്ങിയപ്പോൾ അക്രമികൾ ബൈക്കിൽ പിന്തുടർന്നു. കൊച്ചീടെ ജെട്ടി പാലത്തിൽ വച്ച് കാർ തടഞ്ഞുനിർത്തി. ഈ സമയം അക്രമികൾക്കൊപ്പം മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു.കത്തികൊണ്ടുള്ള ആക്രമണത്തിലാണ് യുവതിയുടെ ബന്ധുക്കൾക്ക് പരിക്കേറ്റത്. ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർ തിങ്കളാഴ്ച രാവിലെ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാവിലെ തറയിൽക്കടവ് ഭാഗത്തുനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. അക്രമത്തിന് ഇരയായവർ പ്രതികളെ തിരിച്ചറിഞ്ഞു.തഴവ സ്വദേശികളായ ശ്യാമും ശരത്തും തറയിൽക്കടവിൽ ബന്ധുവീട്ടിൽ വന്നതാണ്. കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരിൽ ഒരാൾ തറയിൽക്കടവ് സ്വദേശിയാണ്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും സംഘം ചേർന്നുള്ള ആക്രമണത്തിനും മാല പൊട്ടിച്ചതിനും വ്യത്യസ്ത വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരേ പോലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ എസ്.ഐ. പി. ടൈറ്റസ്, എ.എസ്.ഐ. സി.രഘുനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ. ഉദയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മണിക്കുട്ടൻ, ഷാജഹീൻ, സിബിലാൽ, ഹോംഗാർഡുമാരായ ജയറാം, ജയപ്രസാദ്, ജയകുമാർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2McuLSC
via
IFTTT
No comments:
Post a Comment