ഈ നൂറ്റാണ്ടിലെ വലിയ മഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ഈ നൂറ്റാണ്ടിലെ വലിയ മഴ

കൊച്ചി: ഈ നൂറ്റാണ്ടിൽ ഇതുവരെകണ്ട ഏറ്റവുംവലിയ മഴയും വെള്ളപ്പൊക്കവുമാണ് ഇപ്പോഴത്തേത്. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924-ലെ വെള്ളപ്പൊക്കത്തിൽ ആലുവായിൽ സെക്കൻഡിൽ നാലു ലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തിയതായാണ് കണക്ക്. 1961-ലെ വെള്ളപ്പൊക്കത്തിൽ രണ്ടര ലക്ഷം ഘനയടി വെള്ളം ഒഴുകിപ്പോയെന്നും കേന്ദ്ര ജലക്കമ്മിഷന്റെ കണക്കാകുന്നു. ഇപ്പോഴത്തെ കൃത്യമായ കണക്ക് വരാനിരിക്കുന്നതേയുള്ളു.കേരളത്തിൽ മഴയുടെ കാര്യത്തിൽ ഒരു മുൻവിധിയും പാടില്ലെന്നാണ് ഇപ്പോഴത്തെ മഴയും പ്രളയവും തെളിയിക്കുന്നത്. മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാട് പ്രധാനമായി ഉന്നയിച്ചത് ഇവിടത്തെ മഴ അത്രകണ്ട് പ്രശ്നമല്ല എന്നതാണ്. ഈ അണക്കെട്ടുകൊണ്ട് അപകടമൊന്നും വരാനില്ലെന്ന് വാദിച്ച കേരളത്തിനകത്തും പുറത്തുമുള്ളവർ പറഞ്ഞതും മറ്റൊന്നല്ല. അതിനെയെല്ലാം തള്ളുന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കവും ദുരിതവും.മുല്ലപ്പെരിയാറിന്റെ പ്രളയസാധ്യത പഠിച്ച ഡൽഹി ഐ.ഐ.ടി.യിലെ ഡോ. എ.കെ. ഗൊസൈൻ പറയുന്നത് രണ്ടുദിവസംകൊണ്ട് 65.43 സെന്റീമീറ്റർ മഴ വരെ പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ്. 1924-ൽ ദേവികുളത്ത് പെയ്ത മഴയും പെരിയാറിലുണ്ടായ പത്തു വെള്ളപ്പൊക്കങ്ങളും പഠിച്ച ശേഷമാണ് ഗൊസൈന്റെ കണ്ടെത്തൽ. 1924-ൽ ദേവികുളത്ത് രണ്ടു ദിവസംകൊണ്ട് 55.7 സെന്റീമീറ്റർ മഴയാണ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിജപ്പെടുത്തിയ സമയത്തായിരുന്നു ഈ പഠനം.136 അടിയിൽ ജലനിരപ്പ് നിൽക്കെ വലിയ മഴപെയ്യുകയും പ്രളയജലം ഒഴുകിയെത്തുകയുമാണെങ്കിൽ ജലനിരപ്പ് 160 അടിയിൽക്കൂടുതലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പഠനത്തിൽ വ്യക്തമാക്കിയത്. സ്പിൽവേയിലെ മുഴുവൻ ഷട്ടറുകളും തുറന്നു കിടന്നാലത്തെ അവസ്ഥയാണിത്. ഗൊസൈൻ ഇതു പറഞ്ഞപ്പോൾ പലരും പുച്ഛിച്ചു തള്ളുകയാണുണ്ടായത്.ഓഖി ചുഴലിക്കാറ്റടിച്ച കഴിഞ്ഞ വർഷം നവംബർ 30-ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 6.2 അടിയാണ് ഉയർന്നത്. ഒറ്റരാത്രികൊണ്ടാണ് ഇത്രയും വെള്ളം ഒഴുകിയെത്തിയത്. 30-ാം തീയതി 121.7 അടിയുണ്ടായിരുന്നത് ഡിസംബർ ഒന്നാം തീയതി രാവിലെ ആയപ്പോൾ 127.9 അടിയായി. 1.4 ടി.എം.സി. വെള്ളം കൂടി. ഇപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിക്കടുത്താണ്.


from mathrubhumi.latestnews.rssfeed https://ift.tt/2wjYFdN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages