മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; വിഷബാധയെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; വിഷബാധയെന്ന് സംശയം

മധുര: മധുരാന്തകം തടാകത്തിന് സമീപം 47 മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി. ഏതെങ്കിലും തരത്തിൽ വിഷം അകത്ത് ചെന്നതാകാം മയിലുകൾ ചാകാൻ കാരണമെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. മയിലുകളുടെ ശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മധുര റേഞ്ചിന്റെ പരിധിയിൽ വരുന്ന വനമേഖലയിലാണ് മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. വനാതിർത്തിയിലുള്ള കൃഷിയിടത്തിൽ കർഷകർ വിഷം വച്ചതാകാം മയിലുകൾ ചാകാൻ കാരണമെന്ന് സംശയിക്കുന്നതായി മധുര വൈൽഡ് ലൈഫ് റെയ്ഞ്ച് ഓഫീസർ എസ്.അറുമുഖം പറഞ്ഞു. വിഷം വച്ചവർ വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷിക്കപ്പെടും. പ്രതികൾക്ക് ഏഴ് വർഷം വരെ തടവ്ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വേട്ടക്കാരിൽ നിന്നും കർഷകരിൽ നിന്നും വലിയ ഭീഷണിയാണ് മധുര റെയ്ഞ്ച് വനമേഖലയ്ക്കുള്ളതെന്ന് വനംവകുപ്പിനെ ഉദ്ധരിച്ച് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മധുരയിലെ വിവിധയിടങ്ങളിലായി കൂട്ടത്തോടെ മയിലുകളെ കാണാറുണ്ട്. പാരിസ്ഥിതിക വ്യത്യാസങ്ങളുണ്ടായതോടെ തിരുപരാങ്കുന്ന്റം മലനിരകളിൽ മയിലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായാണ് റിപ്പോർട്ട്. ഇവ വനാതിർത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെ എത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെയെത്തുന്ന മയിലുകൾക്ക് ഗ്രാമീണർ ഭക്ഷ്യസാധനങ്ങൾ നല്കുക പതിവായിരുന്നു. വെള്ളിയാഴ്ച്ച മുതൽ മയിലുകൾ എത്തിയിരുന്നില്ലെന്ന് ഇവർ പറയുന്നു. തുടർന്നാണ് രാവിലെ തടാകത്തിന് സമീപം ഇവയെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. content highlights:47 Peacocks Found Dead,Poisoning Suspected,Madurai Wildlife Range


from mathrubhumi.latestnews.rssfeed https://ift.tt/2KtprW6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages