ചെങ്ങന്നൂർ: പ്രളയബാധയിൽ ചെങ്ങന്നൂരിന്റെ സ്ഥിതി അതീവഗുരുതരം. കുഞ്ഞുങ്ങളും രോഗികളും ഉൾപ്പെടെ നിരവധയാളുകളാണ് പ്രദേശത്തു കുടുങ്ങിക്കിടക്കുന്നത്. പാണ്ടനാട്, ചെങ്ങന്നൂർ, ഇടനാട് എന്നിവിടങ്ങളിലെ സ്ഥിതിയാണ് അതീവഗുരുതരമായി തുടരുന്നത്. കേന്ദ്ര- സംസ്ഥാന സേനകളും സന്നദ്ധ പ്രവർത്തകരും ചേർന്നുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പത്തനംതിട്ടയിൽനിന്നും തിരുവനന്തപുരത്തുനിന്നും ആളുകൾ രക്ഷാപ്രവർത്തനത്തിന് ഇവിടേക്ക് എത്തുന്നുണ്ട്. പാണ്ടനാടുള്ള ജനങ്ങൾക്ക് അഞ്ചുദിവസമായി കുടിവെള്ളം ലഭിച്ചിട്ടെന്ന് റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ സ്ഥിതി വാർത്തയായതോടെ ഇവിടേക്ക് സൈന്യം അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ഉൾപ്രദേശങ്ങളായതിനാൽ ചെറിയബോട്ടുകൾക്കു മാത്രമേ പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിന് കടക്കാനാവുന്നുള്ളു. മഴവെള്ളം കലത്തിൽ ശേഖരിച്ചു കുടിക്കേണ്ടി വരുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളെ ഇവിടെ കാണാൻ സാധിക്കും. ശക്തമായ മഴയും പെയ്യുന്നുണ്ട്. കിഴക്കുനിന്നെത്തുന്ന വെള്ളത്തിന്റെ ഒഴുക്കും ശക്തമായി തുടരുകയാണ്. മാവേലിക്കരയുടെ വിവിധഭാഗങ്ങൾ- ചെന്നിത്തല, മാന്നാർ, നിരണം തുടങ്ങിയ ഭാഗങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ ഇവിടെ വെള്ളം കയറുകയാണ്. പ്രദേശത്തുനിന്ന് മാറണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നെങ്കിലും പലരും മാറാൻ തയ്യാറാകാതിരുന്നത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്കു വേണ്ടി വെള്ളിയാഴ്ച ചെങ്ങന്നൂരിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ചെങ്ങന്നൂരിൽ കുടുങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന് ചെങ്ങന്നൂരിൽനിന്ന് പുറത്തേക്കു പോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇടനാട്ടിലേക്ക് പോകാനുള്ള ഏകമാർഗം ഒരുപാലം മാത്രമാണ്. ആ പാലം ഇപ്പോൾ മുങ്ങിയിരിക്കുകയാണ്. നിരവധിയാളുകളാണ് പാലത്തിന് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നത്. തിരുവൻവണ്ടൂർ ക്ഷേത്രത്തിനു സമീപവും നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. മംഗലം എന്ന സ്ഥലത്ത് കാൻസർ രോഗികൾ അടക്കം കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അവർക്ക് മരുന്നും വെള്ളവും ലഭിക്കുന്നില്ല. ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്ഥലം എം എൽ എ സജി ചെറിയാൻ ഇന്നലെ പ്രതികരിച്ചിരുന്നു. ഏറെ വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read more..ചെങ്ങന്നൂർ ദുരന്തമുഖത്ത്; സൈന്യത്തെ ഏൽപ്പിക്കണമെന്ന് സജി ചെറിയാൻ Content highlights:Chengannur faces tragic situation Kerala floods
from mathrubhumi.latestnews.rssfeed https://ift.tt/2Mx2N3Z
via
IFTTT
No comments:
Post a Comment