തിരുവല്ല: ഒടുവിൽ ആ ആശ്വാസ വാർത്ത എത്തിയിരിക്കുന്നു. തിരുവല്ല നിരണം ഭാഗത്ത് കാണാതായ ബോട്ടിലുണ്ടായിരുന്ന പത്തു പേരും സുരക്ഷിതർ. അൽപ സമയം മുൻപാണ് ഇവരെ കണ്ടെത്താനായത്. ഇവരുടെ ആരോഗ്യനില സുരക്ഷിതമാണ്. ഈ ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിയോട് കൂടിയാണ് നിരണം ഭാഗത്ത് രക്ഷാ പ്രവർത്തനത്തിന് പോയത്. ഇവർ പോയ ശേഷം ഇവരുമായുള്ള വാർത്താ വിനിമയ ബന്ധങ്ങളെല്ലാം നഷ്ടമായിരുന്നു. ഇന്നലെ രാത്രി 12 മണി വരെ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചയോടെ 50ഓളംമത്സ്യബന്ധന തൊഴിലാളികൾ പേർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഒരു തുരുത്തിൽ അകപ്പെട്ട നിലയിലായിരുന്നഇവർ. ഇപ്പോഴും ഇവരുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. അൽപം മുൻപാണ് രക്ഷാപ്രവർത്തകർക്ക് ഇവരുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞത്. പത്തുപേരാണ് ഈ ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ ആരോഗ്യനില ഭദ്രമാണെങ്കിലും ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ ഇവർ ക്ഷീണിതരാണ്. ഇവരെ എത്രയും പെട്ടെന്ന് വാഹനം വരുന്ന സ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ മാത്രമേ ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുകയുള്ളു. എട്ട് മത്സ്യ തൊഴിലാളികളും രണ്ട് ഫയർ ആൻഡ് റെസ്ക്യു ടീം അംഗങ്ങളുമാണ് ബോട്ടിലുള്ളത്
from mathrubhumi.latestnews.rssfeed https://ift.tt/2PkFjh1
via
IFTTT
No comments:
Post a Comment