പൈനാവ്: ഇടുക്കിയിൽ മഴക്ക് കുറവ് വന്നതോടെ ഇടുക്കി ഡാമിലും ഇടമലയാർ ഡാമിലും നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറച്ചു. ഇടുക്കിയിൽ ജലനിരപ്പിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.52 അടിയായി കുറഞ്ഞു. മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ്ഇനിയും കുറയ്ക്കുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. ഇടുക്കി ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 1000 ക്യൂമെക്സാക്കി കുറച്ചിട്ടുണ്ട്. ഇടമലയാറിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 400 ക്യൂമെക്സാക്കിയും കുറച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.15 അടിയായി കുറഞ്ഞിട്ടുണ്ട്. വയനാട് ബാണാസുര ഡാമിന്റെ ഷട്ടറുകളും പുന:ക്രമീകരിച്ചിട്ടുണ്ട്. ഇപ്പോൾ 3 ഷട്ടറുകളുകളും 10 cm മാത്രമാണ് തുറന്നിട്ടുള്ളത്. അതായത് മൊത്തം 30 cm മാത്രം. രാത്രിയിൽ മഴ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കാലാവസ്ഥ അനുകൂലമായി വരുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2MUjEKV
via
IFTTT
No comments:
Post a Comment