തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി അറിയിച്ചു. മഴക്കെടുതിനേരിടാൻ അകമഴിഞ്ഞ് സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. പ്രളയദുരന്തം നേരിടാൻ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി സഹായം അഭ്യർഥിച്ചു. സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2OYR0K6
via
IFTTT
No comments:
Post a Comment