ബെയ്ല്‍ വീണ്ടും ഗോളടിച്ചു; എസി മിലാനെ തോല്‍പ്പിച്ച് റയല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

ബെയ്ല്‍ വീണ്ടും ഗോളടിച്ചു; എസി മിലാനെ തോല്‍പ്പിച്ച് റയല്‍

സാന്റിയാഗോ ബെർണാബ്യു: ലാ ലിഗയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം തുടരുന്നു. കരീം ബെൻസിമുയം ഗരെത് ബെയ്ലും ഗോളുകൾ കണ്ടെത്തിയ മത്സരത്തിൽ എ.സി മിലാനെ ഒന്നിനെതിരേ മൂന്നു ഗോളിന് റയൽ പരാജയപ്പെടുത്തി. സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ കരീം ബെൻസിമയുടെ ഗോളിലൂടെ റയൽ ലീഡെടുത്തു. രണ്ടാം മിനിറ്റിൽ തന്നെ ഡാനി കാർവജാലിന്റെ ക്രോസിൽ ഹെഡ്ഡറിലൂടെയായിരുന്നു ബെൻസിമയുടെ ഗോൾ. രണ്ടു മിനിറ്റിനുള്ളിൽ ഗോൺസാലൊ ഹിഗ്വെയ്നിലൂടെ മിലാൻ ഒപ്പം പിടിച്ചു. യുവന്റസിൽ നിന്ന് മിലാനിലെത്തിയ ഹിഗ്വെയ്ന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബെയ്ലിലൂടെ റയൽ വീണ്ടും മുന്നിലെത്തി. കോർണർ ക്ലിയർ ചെയ്യുന്നതിൽ മിലാൻ പരാജയപ്പെട്ടതോടെ പന്ത് ബെയ്ലിന്റെ കാലിലെത്തുകയായിരുന്നു. ആറു വാര അകലെ നിന്ന് ബെയ്ൽ അനായാസം വല ചലിപ്പിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബെയ്ൽ റയലിനായി ഗോൾ കണ്ടെത്തുന്നത്. ഇഞ്ചുറി ടൈമിൽ വിജയമുറപ്പിച്ച മൂന്നാം ഗോളും റയൽ നേടി.റീബൗണ്ട് വന്ന പന്ത് ബോർജ മായൂറാൾ വലയിലേക്ക് കുത്തിയിട്ടു 📺 Real Madrid 3-1 Milan ⚽ MIRA TODOS LOS GOLES 🏆 Trofeo Santiago Bernabéu#HalaMadrid pic.twitter.com/gWKTua6TiK — Real Madrid C.F. (@realmadrid) August 11, 2018 Content Highlights: Gareth Bale strikes again as Real Madrid defeat Milan in friendly


from mathrubhumi.latestnews.rssfeed https://ift.tt/2Mkbxul
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages