നാടറിയുന്നവര്‍ക്കേ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാനാവൂ- മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

നാടറിയുന്നവര്‍ക്കേ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാനാവൂ- മുഖ്യമന്ത്രി

തിരുവനന്തപുരം: സൈന്യത്തിനു മാത്രമായി കേരളം പോലൊരുസ്ഥലത്ത് ഒറ്റയ്ക്ക് രക്ഷാപ്രവർത്തനം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ അറിയുന്നവർക്കേ ഇവിടെ രക്ഷാപ്രവർത്തനം കൃത്യമായി നടത്താനാവൂ എന്നും അതുകൊണ്ടാണ് രക്ഷാപ്രവർത്തനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതെന്നുംഅദ്ദേഹം പറഞ്ഞു. പ്രളയത്തിന്റെ ആദ്യഘട്ടം മുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സർക്കാരിന് സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ഏഴിന് തന്നെ24 മണിക്കൂറും പ്രവർത്തിക്കുന്ന സെല്ലുകൾ ആരംഭിച്ചു. ഇത്തരമൊരു ദുരന്തം ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുക കേരളത്തിലാണ്. നമ്മുടെ സംസ്ഥാനത്ത് 10 ശതമാനത്തിലധികം സ്ഥലങ്ങളും സമുദ്രനിരപ്പിന് താഴെയാണ്. നാടറിയുന്നവർക്കേ ഇവിടെ രക്ഷാപ്രവർത്തനം കൃത്യമായി നടത്താനാവൂ. ഹെലികോപ്ടറുകൾക്ക് മോശം കാലാവസ്ഥ കാരണം കൃത്യമായി പ്രവർത്തിക്കാൻ കഴിയാതെ വന്നിരുന്നു്. രക്ഷാപ്രവർത്തനത്തിന് സർക്കാർ സന്നാഹങ്ങളും മത്സ്യത്തൊഴിലാളികളും കാര്യക്ഷമമായി പ്രവർത്തിച്ചു. സിവിൽ ഭരണ സംവിധാനവും സൈന്യവും ഒരുമിച്ചാണ് ഇത്തരം ഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ടത്. നാടിനെക്കുറിച്ച് അറിയുന്ന ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സൈന്യം പ്രവർത്തിക്കുകയാണ് വേണ്ടത്.ചാലക്കുടിയിലും ചെങ്ങന്നൂരിലും പ്രത്യേക പരിഗണന വേണമെന്ന് വെള്ളിയാഴ്ച്ചത്തെ അവലോകന യോഗത്തിൽ തന്നെ തീരുമാനിച്ചിരുന്നു. സർക്കാർ സംവിധാനങ്ങളെയും മറ്റ് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാനാണ് സർക്കാർ ശ്രമിച്ചത്. നമ്മുടെ ഒത്തൊരുമയാണ് രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്കുവഹിച്ചത്. കേന്ദ്രസേനയുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള സഹകരണമാണ് ഉണ്ടായതെന്നുംഅദ്ദേഹം പറഞ്ഞു. ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. ഓണക്കാലമായതിനാൽ അങ്ങനെയൊരു ദൗർലഭ്യമില്ല.റോഡുകളിലെ വെള്ളം മാറിയാൽ കൂടുതൽ സാധനങ്ങൾ സംസ്ഥാനത്ത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Content highlights: KeralaFloods2018, CM Pinarayi Vijayan


from mathrubhumi.latestnews.rssfeed https://ift.tt/2BvE0t4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages