ചോദിച്ചത് 2,000 കോടി; അനുവദിച്ചത് 500 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ചോദിച്ചത് 2,000 കോടി; അനുവദിച്ചത് 500 കോടി

കൊച്ചി: പ്രളയക്കെടുതി നേരിൽക്കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടിയന്തരസഹായമായി കേരളം ആവശ്യപ്പെട്ടത് 2,000 കോടി രൂപ. എന്നാൽ, അനുവദിച്ചത് 500 കോടി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണിത്. ഓഗസ്റ്റ് 12-ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ച 100 കോടിക്ക്‌ പുറമേയാണിത്.പ്രാഥമിക കണക്കുപ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളം ഇറങ്ങിയശേഷമേ യഥാർഥനഷ്ടം കണക്കാക്കാനാകൂ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ദുരന്തം നേരിടാൻ സംസ്ഥാനത്തിന് നൽകുന്ന പിന്തുണ തുടരുമെന്നും മോദി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2BoALTZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages