കൊട്ടിയൂർ: കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കക്കെടുത്തിയെ കൈകോർത്തുപിടിച്ച് നേരിടാൻ ശ്രമിക്കുമ്പോൾ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകളാണ് കൊട്ടിയൂരിൽ നിന്ന് പുറത്ത് വരുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷത്തിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്. കൊട്ടിയൂർ ഐജെഎംഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ 20 എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എഴുമുതൽ എട്ടു വരെയാണ് ക്യാമ്പിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. വൈകിട്ടുമുതൽ 40 പേരോളം വരുന്ന എസ്ഡിപിഐ പ്രവർത്തകർ ക്യാമ്പിൽ സന്ദർശനം നടത്തുന്നുണ്ടായിരുന്നു. ഇവർ പ്രത്യേക ടാഗും യൂണിഫോമും ധരിച്ചാണ് എത്തിയത്.ദുരിതാശ്വാസ പ്രവർത്തനത്തിന് മതമോ ജാതിയോ, രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന തരത്തിലുള്ള രീതിയിലുള്ള അടയാളങ്ങളുമായി രക്ഷാപ്രവർത്തനം നടത്തരുതെന്നും ടാഗ് ഊരി മാറ്റണമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്നുണ്ടായ സംഘർഷത്തിലാണ് ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹികളായ മൂന്നുപേർക്ക് പരിക്കേറ്റത്. ഇവരെ തലശ്ശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാവൂർ സിഐയുടെയും കേളകം എസ്ഐയുടെയും നേതൃത്വത്തിലെത്തിയ പോലീസാണ് സംഘർഷം അതിരുവിട്ടുപോകാതെ അവസാനിപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2Pk0bVK
via
IFTTT
No comments:
Post a Comment