മെസ്സിക്കും ബാഴ്‌സയ്ക്കും രാജകീയ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

മെസ്സിക്കും ബാഴ്‌സയ്ക്കും രാജകീയ തുടക്കം

ക്യാമ്പ് നൗ: ലാ ലിഗയിൽ ബാഴ്സലോണയ്ക്കും മെസ്സിക്കും സ്വപ്നതുല്ല്യമായ തുടക്കം. ലീഗിലെ ആദ്യ മത്സരത്തിൽ അലാവസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സ തോൽപ്പിച്ചു. മെസ്സി ഇരട്ടഗോളുമായി ഈ ലീഗ് സീസണിലെ ആദ്യ മത്സരം തന്നെ അവിസ്മരണീയമാക്കി. വിദാൽ, ആർതർ, കുട്ടിന്യോ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് ബാഴ്സ കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഒടുവിൽ 64-ാം മിനിറ്റിൽ മെസ്സി രക്ഷകനാകുകയായിരുന്നു. അലാവസ് പ്രതിരോധ മതിലിനെ മറികടന്ന് മനോഹരമായൊരു ഫ്രീ കിക്കിലൂടെ മെസ്സി ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു. പകരക്കാരായി ഇറങ്ങിയ ആർതറും കുട്ടിന്യോയും ചേർന്നാണ് രണ്ടാം ഗോൾ നേടിയത്. ബ്രസീലിയൻ യുവതാരമായ ആർതറിന്റെ പാസിൽ കുട്ടിന്യോ ലക്ഷ്യം കാണുകയായിരുന്നു. 92-ാം മിനിറ്റിൽ മെസ്സി രണ്ടാം ഗോളും നേടി ബാഴ്സയ്ക്ക് 3-0ത്തിന്റെ വിജയം സമ്മാനിച്ചു. മറ്റു മത്സരങ്ങളിൽ വിയ്യാറയലിനെ റയൽ സൊസൈദാദ് പരാജയപ്പെടുത്തി. സെൽറ്റാ വിഗോയും എസ്പാനിയോളും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. RECORD | Lionel Messi has scored Barças 6,000th goal. He had also scored number 5000 for Barcelona.pic.twitter.com/EVIeIqX9rI — Barca Universal (@BarcaUniversal) 18 August 2018 Content Highlights: Lionel Messis magical free kick earns Barcelona win in La Liga opener


from mathrubhumi.latestnews.rssfeed https://ift.tt/2L88Ebv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages