തിരുവനന്തപുരം: ചെങ്ങന്നൂരിൽ 12 പേർ മരിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എന്നാൽ, ജില്ലാഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.എംഎൽഎയുടെ അപേക്ഷയെത്തുടർന്ന് ചെങ്ങന്നൂരിൽ രക്ഷാദൗത്യം ദ്രുതഗതിയിൽ ആരംഭിച്ചെങ്കിലും ദുരന്തത്തെ പൂർണമായും ഒഴിവാക്കാൻ ആയിട്ടില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ചെങ്ങന്നൂരിൽ 22 മരണം സംഭവിച്ചതായാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് പറയുന്നത്. വെള്ളിയാഴ്ച്ച 10 പേരും ഇന്ന് 12 പേരും മരിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ഇതിൽ രണ്ട് മരണം മാത്രമാണ് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുള്ളത്. അതിദാരുണമായ അവസ്ഥയാണ് ചെങ്ങന്നൂരിലേതെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എത്രയും വേഗം രക്ഷാദൗത്യം നടത്തിയില്ലെങ്കിൽ അമ്പതിലധികം പേർ മരിച്ചുകിടക്കുന്നത് കാണേണ്ടി വരുമെന്ന് എംഎൽഎ സജി ചെറിയാനും പറഞ്ഞിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മാത്രം 33 പേരാണ് മരിച്ചത്. ഇതുവരെ 390 പേർ മരിച്ചതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. പറവൂരിൽ പള്ളിയുടെ മതിൽ ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു. പള്ളിയിൽ അഭയം തേടിയവരാണ് മരിച്ചത്. വ്യാഴാഴ്ച്ചയുണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് ഇന്ന് ആണ്. ചെങ്ങന്നൂർ പാണ്ടനാട് രക്ഷാപ്രവർത്തകർ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. വെള്ളത്തിൽ ഒഴുകിനടക്കുന്ന അവസ്ഥയിലായിരുന്നു ഈ മൃതദേഹങ്ങൾ. ഇടുക്കി ഉപ്പുതോട്ടിൽ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. ഉപ്പുതോട് ചിറ്റടിക്കവല ഇടശ്ശേരിക്കുന്നേൽപ്പടി സ്വദേശികളായ മാത്യു, ഭാര്യ രാജമ്മ, മകൻ വിശാൽ, വിശാലിന്റെ സുഹൃത്ത് ടിന്റ് എന്നിവരാണ് മരിച്ചത്. ചാലക്കുടി മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ ചികിത്സ കിട്ടാതെ രണ്ട് പേർ മരിച്ചു. ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ മരിച്ചു. content highlights: Flood affected chengannur, death toll rises, special branch report .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2OLcWrf
via
IFTTT
No comments:
Post a Comment