തിരുവനന്തപുരം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഞായറാഴ്ച്ച ഭാഗികമായി പുനഃസ്ഥാപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതമാവും പുനഃസ്ഥാപിക്കുക. ഷൊർണൂർ വഴിയുള്ള റെയിൽ ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാവും. തിരുവനന്തപുരത്തുനിന്ന് കായംകുളം, കോട്ടയം വഴിയുള്ള റെയിൽഗതാഗതം ഞായറാഴ്ച്ച രാവിലെ 6 മണിയോടെ ഭാഗികമായി പുനഃസ്ഥാപിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഈ റൂട്ടിൽ ട്രയൽ റൺ നടത്തിയ ശേഷമാണ് റെയിൽവേ ഇക്കാര്യം അറിയിച്ചത്. വേഗനിയന്ത്രണത്തോട് കൂടിയായിരിക്കും ട്രെയിനുകൾ സർവ്വീസ് നടത്തുകയെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ഷൊർണ്ണൂർ വരെയുള്ള റെയിൽഗതാഗതം ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെ നിർത്തിവച്ചിരിക്കുകയാണ്. ആലപ്പുഴ വഴി എറണാകുളം വരെയുള്ള റെയിൽഗതാഗതം ഇപ്പോൾ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്. എം.സി റോഡിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു റോഡ് ഗതാഗതവും സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. എം.സി റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. പന്തളം ഭാഗത്തെ കുത്തൊഴുക്ക് കുറഞ്ഞതോടെയാണിത്. രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ മാത്രമെ തത്കാലം കടത്തിവിടൂ. തൃശ്ശൂർ - കോഴിക്കോട് പാതയിലും ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്. തെന്മല - കോട്ടവാസൽ റൂട്ടിലെയും ഗതാഗതം പുനഃസ്ഥാപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2MZBA7g
via
IFTTT
No comments:
Post a Comment