കോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി.വെള്ളം കയറിയതിനാൽ അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ ബ്രിഡ്ജ് നമ്പർ 176ലൂടെ തീവണ്ടികൾ കടത്തിവിടുന്നതു താൽക്കാലികമായി നിർത്തിവെച്ചു. ഈ സാഹചര്യത്തിൽ തീവണ്ടിഗതാഗതത്തിൽ താഴെപ്പറയുന്ന ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. 16-08-18നു റദ്ദാക്കിയ തീവണ്ടികൾ 56361 ഷൊർണൂർ-എറണാകുളം പാസഞ്ചർ ഓടില്ല. 16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികൾ 15-08-18നു ഹൂബ്ലിയിൽനിന്നു പുറപ്പെട്ട 12777-ാം നമ്പർ ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയൂള്ളൂ. 15-08-18നു ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട 12695-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജങ്ഷനിൽ ഓട്ടം നിർത്തും. 15-08-18നു കാരയ്ക്കലിൽനിന്നു പുറപ്പെട്ട 16187-ാം നമ്പർ കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് പാലക്കാട് ജങ്ഷൻ വരെ മാത്രമേ ഓടുകയുള്ളൂ. 16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സർവീസുകൾ 16-08-18ന്റെ 12778-ാം നമ്പർ കൊച്ചുവേളി-ഹൂബ്ലി എക്സ്പ്രസിന്റെ സർവീസ് കൊച്ചുവേളി മുതൽ തൃശ്ശൂർ വരെ റദ്ദാക്കി. തൃശ്ശൂരിൽനിന്നാണ് ഈ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക. 16-08-18ന്റെ 12696-ാം നമ്പർ തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജങ്ഷനിൽനിന്നു പുറപ്പെടും. 16-08-18ന്റെ 16188-ാം നമ്പർ എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. പാലക്കാട് ജങ്ഷനിൽനിന്നാണ് സർവീസ് ആരംഭിക്കുക. 16-08-18നു വഴിതിരിച്ചുവിട്ട തീവണ്ടികൾ 14-08-18നു മുംബൈ സി.എസ്.എം.ടിയിൽനിന്നു തിരിച്ച 16381-ാം നമ്പർ മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗൽ, മധുര ജംക്ഷൻ വഴി തിരിച്ചുവിട്ടു. 15-08-18നു കെ.എസ്.ആർ. ബെംഗളുരുവിൽനിന്നു പുറപ്പെട്ട 16526-ാം നമ്പർ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്സ്പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനൽവേലി വഴി തിരിച്ചുവിടും. വഴിയിൽ ഓട്ടം നിയന്ത്രിച്ച തീവണ്ടികൾ 15-08-18നു മംഗലാപുരം ജങ്ഷനിൽനിന്നു പുറപ്പെട്ട 16603-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊർണൂർ ജങ്ഷനിൽ നിർത്തിയിടും. 15-08-18നു മംഗലാപുരം ജങ്ഷനിൽനിന്നു പുറപ്പെട്ട 16630-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ ജങ്ഷനിൽ നിർത്തിയിടും. 16-08-18നു ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന 16341-ാം നമ്പർ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി വഴിതിരിച്ചുവിടും. അങ്കമാലി-ആലുവ റൂട്ടിൽ ഒരു ട്രാക്കിലൂടെ മാത്രം സർവീസ് നടക്കുന്നതിനാൽ 16-08-18നു വൈകിയ തീവണ്ടികൾ 15-08-18നു മധുരയിൽനിന്നു തിരിച്ച 16344-ാം നമ്പർ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനിൽനിന്നു തിരിച്ച 12432-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്. 15-08-18നു കെ.എസ്.ആർ.ബെംഗളുരുവിൽനിന്നു തിരിച്ച 16315-ാം നമ്പർ കെ.എസ്.ആർ.ബെംഗളുരു-കൊച്ചുവേളി എക്സ്പ്രസ്. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനിൽനിന്നു തിരിച്ച 12646-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്സ്പ്രസ്. 154-08-18നു ചെന്നൈ സെൻട്രലിൽനിന്നു തിരിച്ച 12623-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം മെയിൽ. content highlights:List of rescheduled train due to heavy rain
from mathrubhumi.latestnews.rssfeed https://ift.tt/2Bf0ePB
via
IFTTT
No comments:
Post a Comment