ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും തകർച്ച. വ്യാഴാഴ്ച വ്യാപാരത്തിനിടെ 43 പൈസയുടെ നഷ്ടമുണ്ടായി. 70.32 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടക്കുന്നത്. അതായത് ഒരു ഡോളർ ലഭിക്കുന്നതിന് 70.32 രൂപ നൽകണം. ബുധനാഴ്ച രൂപയുടെ മൂല്യം 70.8 നിലവാരത്തിലെത്തിയിരുന്നു. തുർക്കിയയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയാണ് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ടങ്ങളുടെ കറൻസിയെ ബാധിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2vLnEHi
via
IFTTT
No comments:
Post a Comment