സെന്‍സെക്‌സില്‍ 183 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

സെന്‍സെക്‌സില്‍ 183 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ബുധനാഴ്ചയിലെ അവധി ദിനത്തിനുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. സെൻസെക്സ് 183 പോയന്റ് താഴ്ന്ന് 37668ലും നിഫ്റ്റി 56 പോയന്റ് നഷ്ടത്തിൽ 11378ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 326 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ കനത്ത വില്പന സമ്മർദം പ്രകടമാണ്. സിപ്ല, യുപിഎൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, വിപ്രോ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, റിലയൻസ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ലുപിൻ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2MQqEsl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages