തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വലഞ്ഞ് ജനങ്ങള്‍. അര്‍ദ്ധരാത്രി 12 മണിമുതല്‍ ഇതുവരെ കേരളത്തിലെ ഒരു കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ഒരു വണ്ടി പോലും ഓടിയിട്ടില്ല.
മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരെയാണ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണി മുടക്കുന്നത്. ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി വരെ നീളും. ഇതേ ദിവസം തന്നെ കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്തുന്നതാണ് യാത്രക്കാര്‍ക്ക് ഇരുട്ടടിയായത്. ഇന്നലെ കെഎസ്ആര്‍ടിസി എംഡ്ി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നേരത്തെ ആഹ്വാനം ചെയ്ത സമരം നടന്നത്.
രണ്ടാം തവണയാണ് ഈ ആവശ്യമുന്നയിച്ച് ദേശീയ പണിമുടക്ക് നടക്കുന്നത്. ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ്. കണ്ണൂര്‍, എം.ജി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
from mangalam.com https://ift.tt/2ngREpK
via IFTTT
No comments:
Post a Comment