ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. വരുന്ന 12 മണിക്കൂര്‍ നിര്‍ണായകമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇന്നലെ വൈകിട്ട് 6.30നാണ് അവസാന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗങ്ങള്‍ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചികിത്സയിലുള്ള ആള്‍വാര്‍പ്പേട്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു.
എന്നാല്‍, അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. അതേസമയം, തങ്ങളുടെ പ്രിയനേതാവിന് സുഖമില്ലെന്ന് വാര്‍ത്തകള്‍ വന്നതോടെ നിരവധി പാര്‍ട്ടി അണികളാണ് ഇവിടെ എത്തിയിരിക്കുന്നത്. ആശുപത്രിയുടെ മുന്നില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞമാസം 28നാണ് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാഴ്ച മുന്‍പ് ആരോഗ്യസ്ഥിതി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ട് വരികയായിരുന്നു.
രണ്ട് ദിവസം മുന്‍പ് മുതല്‍ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് ശേഷം ചിത്രം പുറത്തുവിടാത്തതും ബന്ധുക്കളും കൊച്ചുമക്കളും അടക്കം ആശുപത്രിയിലേക്ക് എത്തിയതും അണികളുടെ സംശയത്തിന് ബലം നല്‍കി. ഇതിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തിരുനാവക്കരശര്‍ കരുണാനിധിയുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞതോടെയാണ് ആളുകള്‍ ആശുപത്രിയുടെ മുന്നിലേക്ക് ഒഴുകിയത്.
Latest visuals from outside Chennai's Kauvery hospital where former Tamil Nadu CM M Karunanidhi is undergoing treatment. The hospital stated a decline in his medical condition yesterday pic.twitter.com/PXCIVPoMzo— ANI (@ANI) August 7, 2018
രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് തുടങ്ങിയവര്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി തിതിന്‍ ഗഡ്കരിയും ആശുപത്രിയില്‍ എത്തി സന്ദര്‍ശനം നടത്തിയിരുന്നു.
from mangalam.com https://ift.tt/2Ohwp2v
via IFTTT
No comments:
Post a Comment