ഒരു നിരപരാധിയെ തല്ലിക്കൊന്നിട്ടും കേരളം പഠിച്ചില്ല: തലസ്ഥാനത്ത് വീണ്ടും ഇതരസംസ്ഥാന തൊഴിലാളിക്ക് കൂട്ട മര്‍ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

ഒരു നിരപരാധിയെ തല്ലിക്കൊന്നിട്ടും കേരളം പഠിച്ചില്ല: തലസ്ഥാനത്ത് വീണ്ടും ഇതരസംസ്ഥാന തൊഴിലാളിക്ക് കൂട്ട മര്‍ദനം

തിരുവനന്തപുരം: മോഷ്ടാവെന്നാരോപിച്ച് തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു. തിരുവനന്തപുരം ശ്രീവരാഹത്താണ് ബൈക്ക് മോഷ്ടാവെന്നാരോപിച്ചായിരുന്നു മര്‍ദനം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരെ മോഷണകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരു മാസം മുന്‍പാണ് മോഷണകുറ്റമാരോപിച്ച് കൊല്ലം അഞ്ചലില്‍ ബാംഗാള്‍ സ്വദേശിയായ മണിയെ മര്‍ദിച്ച് കൊന്നത്. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ മോഷ്ടിച്ചതല്ലെന്ന് പിന്നീട് തെളിഞ്ഞു. ഗുരുതരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.



from mangalam.com https://ift.tt/2M1A1t7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages