കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴി. അതേസമയം, ബിഷപ്പ് മാനസീകമായി പീഡിപ്പിക്കുന്നുവെന്ന് പരാതി നല്‍കിയിരുന്നതായി ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴിനല്‍കി. ഈ പരാതി നേരിട്ടും രേഖാമൂലവും നല്‍കിയതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തില്‍ പോയിരുന്നതായും ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗീക ആരോപണം ആദ്യം അറിയിച്ചത് ഉജ്ജയില്‍ ബിഷപ്പിനെയാണെന്നാണ് കന്യാസ്ത്രി പറഞ്ഞിരുന്നത്. ബന്ധുവിന്റെ സുഹൃത്തായതിനാലാണ് ഉജ്ജയിന്‍ ബിഷപ്പിനെ സമീപിച്ചത്.
ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും രണ്ട് തവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താനെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. മാത്രമല്ല തനിക്കും മറ്റൊരു കന്യാസ്ത്രീക്കും വധഭീഷി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
from mangalam.com https://ift.tt/2vozFlC
via IFTTT
No comments:
Post a Comment