പറവൂര്‍: പ്രളയത്തിന്റെ ആഘാതത്തില്‍നിന്നു മുക്തമാകാത്ത ഇളന്തിക്കരയിലെ സ്‌കൂളുകളില്‍ ഇന്നലെ കുട്ടികള്‍ എത്തിയില്ല. പുത്തന്‍വേലിക്കര പഞ്ചായത്തിലെ ഈ സ്‌കൂള്‍ തുറക്കാനായി ദുരിതാശ്വാസ ക്യാമ്പ് ഒഴിവാക്കിയിരുന്നു. ഇളന്തിക്കര െഹെസ്‌കൂളിലും ഇളന്തിക്കര ഗവ. എല്‍.പി. സ്‌കൂളിലും കുട്ടികളുടെ അഭാവത്തില്‍ ഇന്നലെ അധ്യയനം മുടങ്ങി. മഴയും വെള്ളപ്പൊക്കവും മൂലം ഒരുമാസത്തോളമായി ക്ലാസ് മുടങ്ങിയിരുന്നു. ഇന്നലെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാനെത്തിയ അധ്യാപകര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
വീടുകളില്‍ ദുരിതസാഹചര്യം നിലനില്‍ക്കുന്നതു മൂലമാണു കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നത്. മിക്ക കുട്ടികളും ഇപ്പോഴും ബന്ധുവിടുകളിലാണു കഴിയുന്നത്. പല വീടുകളിലും പാചകവാതകം എത്തിയിട്ടില്ല. കരുതിയിരുന്ന വിറക് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി. കുടിവെള്ളവുമില്ല.
ചാലക്കുടി പുഴയില്‍നിന്നാണ് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പുഴ കലങ്ങി മറിഞ്ഞതിനാല്‍ വേണ്ടത്ര തെളിനീരായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ വെള്ളം വീടുകള്‍ വൃത്തിയാക്കാനാണ് ഉപയോഗിച്ചത്. കുടിവെള്ളത്തിന്റെ ഗുണ പരിശോധനാ ഫലം വന്നിട്ടില്ല. കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും വെള്ളം വേറെ വേണം. കോഴിത്തുരുത്ത്, ചെറുകടപ്പുറം, കുത്തിയതോട്, ചൗക്കകടവ്, തെനപ്പുറം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഈ സ്‌കൂളുകളില്‍ എത്തുന്നത്.
from mangalam.com https://ift.tt/2wwB1dU
via IFTTT
No comments:
Post a Comment